Kerala

പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ല; യുഡിഎഫിന് 90 സീറ്റുകൾ വരെ ലഭിക്കും: കെ. മുരളീധരൻ

തിരുവനന്തപുരം: യുഡിഎഫിന് ഇത്തവണ 80-90 സീറ്റുകൾ വരെ ലഭിക്കുമെന്ന് കെ. മുരളീധരൻ. എക്സിറ്റ് പോളുകളും അത് തന്നെയാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ‍്യമന്ത്രി ആരെന്ന് ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ‍്യമില്ലെന്നു പറഞ്ഞ മുരളീധരൻ പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ലെന്ന് കൂട്ടിച്ചേർത്തു.

പാർട്ടി പരാജയപ്പെട്ടിട്ട് പിണറായിക്ക് മുൻതൂക്കമുണ്ടായിട്ട് കാര‍്യമില്ലെന്നും ജയിച്ചാൽ യുഡിഎഫിനാണ് ക്രെഡിറ്റെന്നും വിജയിക്കുമെന്ന് ഉറപ്പുള്ള 80 സീറ്റുകളിൽ വട്ടിയൂർക്കാവും ഉള്ളതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം മുൻ നിലമ്പൂർ എംഎൽഎയും ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ പി.വി. അൻവർ യുഡിഎഫിന് 89 സീറ്റുകൾ വരെ ലഭിക്കുമെന്നും കേരളത്തിലൊട്ടാകെ യുഡിഎഫ് തരംഗമാണെന്നും അതിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞുവീശുക മലബാറിലാണെന്നും അൻവർ പറഞ്ഞിരുന്നു.

See also  വീണ്ടും ദുരഭിമാന കൊല: പോലീസ് ദമ്പതികളുടെ മകളെ പ്രണയിച്ച യുവാവിനെ വെട്ടിക്കൊന്നു

Related Articles

Back to top button