Kerala

നേതാക്കൾ പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യം; പാർട്ടിക്കായി ഇനി പ്രചാരണത്തിനില്ലെന്ന് ജി സുധാകരൻ

പാർട്ടിക്കായി ഇനി പ്രചാരണത്തിന് ഇല്ലെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. നേതാക്കൾ പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യമാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഒരു പാർട്ടി പരിപാടിക്കും തന്നെ വിളിച്ചിട്ടില്ല. തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം നടക്കുകയാണ്. ഇതിന് പിന്നിൽ പാർട്ടി അംഗങ്ങൾ ഉൾപ്പെടെയുള്ളവരാണെന്നും സുധാകരൻ ആരോപിച്ചു

ഫേസ്ബുക്കിലൂടെ പാർട്ടി പ്രവർത്തകർ തന്നെ അധിക്ഷേപിക്കുന്നു. തനിക്ക് അധികാരമോഹമെന്നും പാർലമെന്ററി മോഹമെന്നും പ്രചരിപ്പിച്ചു. അവർക്കെതിരെ നടപടിയെടുക്കണം. ജില്ലാ സെക്രട്ടറി നാസറും സജി ചെറിയാനും തനിക്കെതിരെ പരസ്യ പ്രവർത്തനം നടത്തി. ഇവരൊക്കെ സൈബർ പോരാളികൾ അല്ലല്ലോയെന്നും സുധാകരൻ ചോദിച്ചു

ജില്ലാ സെക്രട്ടറി നാസറിന്റെ കീഴിലെ ബ്രാഞ്ചിൽ താൻ പ്രവർത്തിക്കുന്നത് തന്നെ അയാൾക്ക് അഭിമാനിക്കേണ്ട കാര്യമല്ല. സൈബർ ആക്രമണത്തിനെതിരെ നടപടിയെടുക്കേണ്ടവർ തന്നെ ഉപദേശിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
 

See also  രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങൾ: ക്രൈംബ്രാഞ്ച് മൊഴിയെടുപ്പ് ആരംഭിച്ചു

Related Articles

Back to top button