Kerala

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ; ശക്തമായ കാറ്റിനും സാധ്യത: യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്ക് മഴ തുടരുമെന്നാണ് വിലയിരുത്തൽ. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും മുന്നറിയിപ്പുണ്ട്. നാളെ മധ്യ- വടക്കൻ കേരളത്തിലെ 7 ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

യെല്ലോ അലർട്ട്

01/05/2026 : കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്

02/05/2026 : ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ

എന്നീ  ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്..

ഇടിമിന്നൽ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മെയ് 4 വരെ  ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

See also  വടകര എംഡിഎംഎ കേസ്; അധ്യാപകർ പ്രതിയായ സംഭവത്തിൽ എസ്.എസ്.കെ ആഭ്യന്തര അന്വേഷണം: മുഖ്യകണ്ണിക്കായി സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം

Related Articles

Back to top button