Kerala

കോൺഗ്രസിന്റെ സൗജന്യ യാത്രാ പ്രഖ്യാപനം കെഎസ്ആർടിസിയെ നശിപ്പിക്കാനുള്ളത്: ഗതാഗത മന്ത്രി

മന്ത്രിസ്ഥാനം രാജിവെക്കാൻ ഉദ്ദേശമില്ലെന്നും ചിലർ തന്റെ ചോര കുടിക്കാൻ കാത്തിരിക്കുകയാണെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. തിരുവനന്തപുരത്ത് കെഎസ്ആർടിസിയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനെ മന്ത്രിയെന്ന നിലയിലുള്ള തന്റെ വിടവാങ്ങൽ പ്രസംഗമായി കണക്കാക്കാമെന്നും ഗണേഷ് കുമാർ പറഞ്ഞു

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാൽ മന്ത്രിക്ക് വിലയില്ല. കോൺഗ്രസ് കെഎസ്ആർടിസിയെ നശിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത് കെഎസ്ആർടിസിയെ നശിപ്പിക്കാനാണെന്നും മന്ത്രി പറഞ്ഞു

കെഎസ്ആർടിസിക്ക് സ്ഥിരം എംഡിയായി പ്രമോദ് ശങ്കറെ നിയമിച്ച കാര്യവും ഗണേഷ് അറിയിച്ചു. താൻ മന്ത്രിസ്ഥാനം വിട്ടാലും കെഎസ്ആർടിസിയെ മുന്നോട്ടു കൊണ്ടുപോകണം. ജീവനക്കാരുടെ ഡിഎ കാര്യം മുഖ്യമന്ത്രിയുമായും ധനകാര്യ മന്ത്രിയുമായും സംസാരിച്ചതായും മന്ത്രി പറഞ്ഞു
 

See also  സർക്കാരിനെതിരായ വിമർശനങ്ങൾ സഭയിൽ പറഞ്ഞില്ല; പറഞ്ഞാൽ കൃത്യമായ മറുപടി കൊടുത്തേനെ: മുഖ്യമന്ത്രി

Related Articles

Back to top button