Kerala

മോദി പ്രഭാവത്തിലും രക്ഷയില്ല; തൃശൂരിൽ പത്മജയ്ക്ക് 'ഹാട്രിക്' തോൽവി

തൃശൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് മൂന്നാമതും തോറ്റ് കെ. കരുണാകരന്‍റെ മകളും ബിജെപി നേതാവുമായ പദ്മജ വേണുഗോപാൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി പ്രചാരണം നടത്തിയിട്ടും പദ്മജയ്ക്ക് വിജയിക്കാൻ സാധിച്ചില്ല. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പദ്മജ നിലവിൽ 13,000ത്തിൽ അധികം വോട്ടുകൾക്ക് പുറകിലാണ്.

യുഡിഎഫ് സ്ഥാനാർഥിയും തൃശൂർ മേയറുമായ രാജൻ പല്ലനാണ് മണ്ഡലത്തിൽ മുന്നേറുന്നത്. സിപിഎം സ്ഥാനാർഥി ആലങ്കേട് ലീലാകൃഷ്ണനാണ് രണ്ടാം സ്ഥാനത്ത്.

2016ൽ തൃശൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി പദ്മജ മത്സരിച്ചിരുന്നു. അന്ന് വി.എസ്. സുനിൽ കുമാറാണ് വിജയിച്ചത്. 2021ൽ കോൺഗ്രസ് സ്ഥാനാർഥിയായി വീണ്ടും മത്സരിച്ചെങ്കിലും സിപിഎമ്മിന്‍റെ പി. ബാലചന്ദ്രനോട് പരാജയപ്പെട്ടു. പിന്നീടാണ് പദ്മജ ബിജെപിയിൽ ചേർന്നത്.

See also  ആലപ്പുഴയിൽ എക്‌സൈസിന്റെ കഞ്ചാവ് വേട്ട; ജിം ട്രെയിനർ അടക്കം രണ്ട് പേർ പിടിയിൽ

Related Articles

Back to top button