Kerala

ഇടവേള ബാബുവിന്റെ ഫ്‌ളാറ്റിൽ പരാതിക്കാരിയുമായി എത്തി പരിശോധന നടത്തി പോലീസ്

നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ നടൻ ഇടവേള ബാബുവിന്റെ ഫ്‌ളാറ്റിൽ പോലീസ് പരിശോധന നടത്തി. ഇവിടെ നിന്ന് രേഖകൾ പിടിച്ചെടുത്തു. പരാതിക്കാരിയെ ഫ്‌ളാറ്റിലെത്തിച്ചായിരുന്നു പരിശോധന

ഫ്‌ളാറ്റിന്റെ താക്കോൽ ഇടവേള ബാബു നൽകുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നടപടി

അമ്മയിലെ അംഗത്വ ഫോം പൂരിപ്പിക്കാനായി ഫ്‌ളാറ്റിലെത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ ആരോപണം. പീഡന പരാതിയിൽ ഇടവേള ബാബുവിന് കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

See also  രേഖകൾ ആവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷ പരിഗണിക്കുന്നത് മാറ്റി

Related Articles

Back to top button