Kerala

യുഡിഎഫ് തരംഗം; പിണറായി പിന്നിൽ: ബിജെപി ഒരിടത്ത് മുന്നിൽ

ഏറ്റുമാനൂരിൽ മന്ത്രി വി.എൻ. വാസവനും, ആറന്മുളയിൽ മന്ത്രി വീണ ജോർജും തോൽവി ഉറപ്പിക്കുന്നു. ഏറ്റുമാനൂരിൽ നാട്ടകം സുരേഷും ആറന്മുള‍യിൽ അബിൻ വർക്കിയും വ്യക്തമായ ലീഡ് നേടി.

ബിജെപി ലീഡ് ചെയ്യുന്നത് ഇപ്പോൾ ഒരു സീറ്റിൽ മാത്രം. നേമത്ത് രാജീവ് ചന്ദ്രശേഖറാണ് മൂവായിരത്തോളം വോട്ടിന് മുന്നിട്ടു നിൽക്കുന്നത്. ഇവിടെ മന്ത്രി വി. ശിവൻകുട്ടിയാണ് എൽഡിഎഫ് സ്ഥാനാർഥി. കെ.എസ്. ശബരിനാഥൻ കോൺഗ്രസ് സ്ഥാനാർഥി.

നാല് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ ധർമടം മണ്ഡലത്തിൽ പിന്നിൽ തന്നെ. യുഡിഎഫ് സ്ഥാനാർഥി അബ്ദുൾ റഷീദാണ് ഇവിടെ ലീഡ് ചെയ്യുന്നത്.

കായംകുളത്ത് സിറ്റിങ് എംഎൽഎ യു. പ്രതിഭക്കെതിരേ കോൺഗ്രസിന്‍റെ എം. ലിജു ലീഡ് ചെയ്യുന്നു.

പാലക്കാട് ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രന്‍റെ ലീഡ് നഷ്ടപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥി രമേശ് പിഷാരടി മുന്നിൽ

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ഭാര്യ പി.കെ. ശ്യാമളയ്ക്ക് തളിപ്പറമ്പിൽ ലീഡ് നഷ്ടപ്പെട്ടു. സിപിഎം വിമതൻ ടി.കെ. ഗോവിന്ദൻ ഇവിടെ മുന്നിട്ട് നിൽക്കുന്നു.

വട്ടിയൂർക്കാവ് മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി വി.കെ. പ്രശാന്തിനും ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖയ്ക്കും മേൽ കോൺഗ്രസിന്‍റെ കെ. മുരളീധരന് ലീഡ്.

എറണാകുളം ജില്ലയിൽ വൈപ്പിൻ ഒഴികെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നു.

See also  മികച്ച റിസൽട്ട് ഉണ്ടാകും; അന്തിമ വിജയം മതേതരത്വത്തിനെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

Related Articles

Back to top button