World

മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി; പ്രാർഥിച്ചവർക്ക് നന്ദി അറിയിച്ച് ശബ്ദസന്ദേശം

ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി. പ്രാർഥിച്ചവർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള മാർപാപ്പയുടെ ഓഡിയോ സന്ദേശം വത്തിക്കാൻ പുറത്തുവിട്ടു. പോപ്പിന് നിലവിൽ ശ്വാസതടമില്ലെന്ന് വത്തിക്കാൻ വ്യക്തമാക്കി.

എന്നാൽ ശ്വാസകോശ അണുബാധയ്ക്കുള്ള ചികിത്സ തുടരും. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഫെബ്രുവരി 14നാണ് റോമിലെ ജമേലി ആശുപത്രിയിൽ മാർപാപ്പയെ പ്രവേശിപ്പിച്ചത്. പിന്നാലെ ന്യൂമോണിയ ബാധിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ മാർപാപ്പയുടെ നില അതീവ ഗുരുതരമായിരുന്നു. കടുത്ത അണുബാധയും കഫക്കെട്ടും നേരിടുന്ന മാർപാപ്പയ്ക്ക് കൃത്രിമശ്വാസം നൽകുന്നുവെന്നായിരുന്നു വത്തിക്കാൻ അറിയിച്ചത്.

 

The post മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി; പ്രാർഥിച്ചവർക്ക് നന്ദി അറിയിച്ച് ശബ്ദസന്ദേശം appeared first on Metro Journal Online.

See also  ലെബനനിൽ വാക്കി ടോക്കികൾ പൊട്ടിത്തെറിച്ചുള്ള അപകടം; 20 മരണം, 450 പേർക്ക് പരുക്ക്

Related Articles

Back to top button