Kerala

കെ.സി വേണുഗോപാലിനുള്ള പിന്തുണ തള്ളാതെ സന്ദീപ് വാര്യർ; പട്ടിക കണ്ടിട്ടില്ലെന്ന് വിശദീകരണം

മുഖ്യമന്ത്രി ചർച്ചയിൽ കെ സി വേണുഗോപാലിനോടുള്ള പിന്തുണ തള്ളാതെ സന്ദീപ് വാര്യർ . മുകുൾ വാസ്നിക്കിന്റെ കയ്യിലുള്ള പട്ടികയുടെ ചിത്രം പുറത്തു വന്നത് കണ്ടിട്ടില്ല. പിന്തുണ ആർക്കാണെന്നുള്ളത് പുറത്തുപറയാനില്ല. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. എംഎൽഎമാരോട് അഭിപ്രായം ചോദിച്ചാണ് തീരുമാനം എടുക്കുക. മുസ്‌ലിം ലീഗിനോടും പാണക്കാട് കുടുംബത്തോടും തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. സാദിക്കലി ശിഹാബ് തങ്ങളെ പാണാക്കാടെത്തി കണ്ടശേഷമായിരുന്നു പ്രതികരണം.

ജീവിതത്തിൽ ഏറ്റവും പ്രയാസമുള്ള സമയത്താണ് കോൺഗ്രസിൽ വന്നത്. ഒരുപക്ഷെ മാറ്റിനിർത്തമായിരുന്ന എന്നെ ചേർത്ത് നിർത്തിയത് കോൺഗ്രസ് പാർട്ടിയാണ്. അന്ന് എന്നെ ചേർത്ത് പിടിച്ചത് ഇന്നും ചെയ്യുന്നുണ്ട്. തങ്ങൾ എനിക്കായി തൃക്കരിപ്പൂരിൽ വന്ന് പ്രചാരണം നടത്തി. അതിന്റയെല്ലാം ഗുണം ലഭിച്ചിട്ടുണ്ട്.

മാത്യു കുഴൽനാടന്റെ ലീഗിനെതിരായ പ്രസ്താവന കണ്ടിട്ടില്ല. അറ്റവും മൂലയും മുറിച്ചെടുത്ത് മാധ്യമങ്ങൾ വാർത്ത നൽകാറുണ്ട്. അതുകണ്ട് ചിലർക്ക് വിഷമം തോന്നിയിട്ടുണ്ടാകും. കോൺഗ്രസിൽ ഫ്ലക്സ്‌ ഉയർത്തുന്നതും പ്രകടനവും എല്ലാം ജനാധിപത്യത്തിന്റെ ഭാഗമാണ് എന്നാൽ അതൊന്നും പരിധി കടക്കരുത്
വാരണാസിയിൽ മോദി വിയർത്തു ജയിച്ചത് പോലെയാണ് ധർമ്മടത്ത് പിണറായിയും ജയിച്ചതെന്നും സന്ദീപ് വാര്യർ പറഞ്ഞു.

See also  പാലക്കാട് അമ്മയും മകളും പുഴയിൽ ഒഴുക്കിൽപ്പെട്ടു; കാസർകോട് 8 വയസുകാരനെ കാണാതായി

Related Articles

Back to top button