Kerala

പാർട്ടിക്കുള്ളിലെ വിഷയം എങ്ങനെ പരസ്യമായി; മറുപടി പറയേണ്ടത് ഹൈക്കമാൻഡ്: ടി. സിദ്ദിഖ്

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകൾക്കിടെ എംഎൽഎമാരുടെ അഭിപ്രായം പരസ്യപ്പെടുത്തിയ ഹൈക്കമാൻഡിനെതിരേ ടി. സിദ്ദിഖ് എംഎൽഎ. പുറത്തു വന്ന രേഖകളെക്കുറിച്ച് അഭിപ്രായം പറയേണ്ടത് ഹൈക്കമാൻഡാണ്.

തങ്ങൾ അഭിപ്രായം പറഞ്ഞത് ഹൈക്കമാൻ‌ഡിനോടാണ്. അത് പരസ്യപ്പെടുത്തേണ്ട കാര്യമില്ല. അത് പാർട്ടി സംവിധാനത്തിനുള്ളിലുള്ള കാര്യമാണെന്നും ടി. സിദ്ദിഖ് പ്രതികരിച്ചു.

പുറത്തുവന്ന ചിത്രം ആധികാരകമല്ലെന്ന് പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും രംഗത്തെത്തിയിരുന്നു. താൻ ഹൈക്കമാൻഡിനോടാണ് അഭിപ്രായം പറഞ്ഞതെന്നും അവർ മറുപടി പറയട്ടെയെന്നുമാണ് സണ്ണി ജോസഫ് പ്രതികരിച്ചത്.

See also  തിരുവനന്തപുരം വിമാനത്താവളത്തിൽ ജീവനക്കാർ സമരത്തിൽ; വിമാനങ്ങൾ വൈകുന്നു: വലഞ്ഞ് യാത്രക്കാർ

Related Articles

Back to top button