Kerala

യു പ്രതിഭക്കെതിരായ അധിക്ഷേപ പരാമർശം; കേസെടുത്ത് പോലീസ്, നിർദേശം നൽകിയത് കലക്ടർ

കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭക്കെതിരെ യുഡിഎഫ് നേതാവ് ഇർഷാദ് ചക്കാലശ്ശേരി നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയിൽ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, നവമാധ്യമങ്ങൾ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. ഐടി നിയമവും ചുമത്തിയിട്ടുണ്ട്

തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വിഷയത്തിൽ ഇടപെടുകയും കലക്ടറോട് നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ കേസെടുക്കാൻ ജില്ലാ കലക്ടർ നിർദേശിച്ചു. പ്രഥമദൃഷ്ട്യാ മാതൃകാപെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുക്കാൻ നിർദേശം നൽകിയത്. വാർത്താക്കുറിപ്പ് വഴിയാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്

സ്ത്രീകളുടെ അഭിമാനത്തെ ക്ഷതപ്പെടുത്തൽ, തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തൽ. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നവിധം തെറ്റായ പ്രസ്താവന നടത്തൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് പോലീസിന് നിർദേശം നൽകിയത്.
 

See also  സഭാ നടപടികളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷം; സഭാ കവാടത്തിൽ രണ്ട് എംഎൽഎമാർ സത്യാഗ്രഹമിരിക്കും

Related Articles

Back to top button