Kerala

അടിയന്തര യോഗം വിളിച്ച് മുസ്‌ലിം ലീഗ്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ടും ഇതുവരെ യുഡിഎഫിന് മുഖ‍്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്ത സാഹചര‍്യത്തിൽ മുസ്‌ലിം ലീഗ് അടിയന്തര യോഗം വിളിച്ചു. മേയ് 13ന് പാണക്കാട് വച്ച് 10 മണിക്ക് മുസ്‌ലിം ലീഗ് നേതൃയോഗം ചേരും. ജനങ്ങൾ തെരഞ്ഞെടുക്കുന്ന ഒരാൾ തന്നെയാകണം മുഖ‍്യമന്ത്രിയാവേണ്ടതെന്നാണ് ലീഗിന്‍റെ നിലപാട്.

കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയെ മുഖ‍്യമന്ത്രിയായി തീരുമാനിച്ചാൽ ലീഗ് എതിർക്കാൻ സാധ‍്യതയില്ല. എന്നാൽ കെ.സി. വേണുഗോപാലാണ് മുഖ‍്യമന്ത്രിയായി എത്തുന്നതെങ്കിൽ എന്തു നിലപാട് ആണ് സ്വീകരിക്കേണ്ടതെന്നായിരിക്കും ലീഗ് ചർച്ച ചെയ്യുക.

See also  ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ രാജിവെച്ചു

Related Articles

Back to top button