Kerala

പ്രധാനമന്ത്രിയുടെ ദൂതൻ വന്നിരുന്നു, സുരേഷ് ഗോപിയും വിളിച്ചിരുന്നു; തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഐഎം വിജയൻ

തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐഎം വിജയൻ. ഒരു പാർട്ടിയുടെയും ഭാഗമായി നിൽക്കാൻ പറ്റില്ലെന്ന് ഐഎം വിജയൻ പറഞ്ഞു. മൂന്ന് പാർട്ടിയുമായും ബന്ധമണ്ട്. അടുത്തിടെ പ്രധാനമന്ത്രിയുടെ ദൂതൻ വന്ന് കണ്ടിരുന്നു. സുരേഷ് ഗോപിയും വിളിച്ചിരുന്നു

തെരഞ്ഞെടുപ്പിൽ നിൽക്കുന്നില്ല. ഇടതുപക്ഷവും കോൺഗ്രസും മത്സരിക്കുന്നോ എന്ന് ചോദിച്ചിരുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല. സ്‌പോർട്‌സിന്റെ ഭാഗമായി രാജ്യസഭാംഗത്വം കിട്ടിയാൽ സ്വീകരിക്കും. തനിക്ക് എല്ലാവരെയും വേണമെന്നും ഐഎം വിജയൻ പറഞ്ഞു

ഒരിക്കലും വിളിക്കാത്തവർ പോലും വിളിച്ച് തെരഞ്ഞെടുപ്പിൽ നൽക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിലവിൽ ലഭിക്കുന്ന സ്‌നേഹം തുടർന്നും ലഭിക്കാനാണ് താത്പര്യമെന്നും ഐഎം വിജയൻ പറഞ്ഞു
 

See also  2019-ൽ കൈമാറിയത് സ്വർണം പൂശിയ ചെമ്പുപാളിയാകാം; വ്യക്തത വരുത്തേണ്ടത് ഉദ്യോഗസ്ഥർ: എ പത്മകുമാർ

Related Articles

Back to top button