Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂർണ സംതൃപ്തൻ; കെ സി വേണുഗോപാൽ

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിനന്ദനങൾ നേർന്ന് കെ സി വേണുഗോപാൽ എം പി. വി ഡി സതീശൻ എല്ലാ പിന്തുണയും നൽകും മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂർണ സംതൃപ്തനാണെന്നും കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിലെ ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് വൻ ഭൂരിപക്ഷം നൽകി കോൺഗ്രസിനെ അധികാരത്തിൽ എത്തിച്ചത്.ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് യുഡിഎഫ് സർക്കാർ കേരളത്തിൽ ഉണ്ടാകും. സർക്കാരിനെ നയിക്കുന്ന മുഖ്യമത്രിയ്ക്ക് എല്ലാ വിധ പിന്തുണയും വാഗ്താനം ചെയ്യുന്നു.

ഹൈക്കമാൻഡിന്റെ തീരുമാനം നടപ്പിലാക്കേണ്ട ഉത്തരവാദിത്വത്തിനൊപ്പമാണ് താൻ നിൽക്കുന്നത്. താൻ അടിയുറച്ച കോൺഗ്രസുകാരനാണ്. നേത്യത്വം എല്ലാ വശങ്ങളും ആലോചിച്ചിട്ടാവും തീരുമാനം എടുത്തിട്ടുണ്ടാകുക. പാർട്ടിയ്ക്കും ഒപ്പം നിൽക്കാനാണ് താൻ ആഗ്രഹിച്ചിട്ടുള്ളത്. കഴിഞ്ഞ 45 വർഷമായി രാഷ്ട്രീയ രംഗത്തുണ്ട്. അതുകൊണ്ടുതന്നെ ശക്തമായ കടന്നാക്രമണങ്ങൾ ഉണ്ടാകുമ്പോൾ ഓടിയൊളിക്കേണ്ട ആവശ്യം ഇല്ല. അക്രമിക്കുന്നവർക്ക് അത് സധൈര്യം തുടരാം കെ സി വേണുഗോപാൽ പറഞ്ഞു.

അതേസമയം, തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ‘ആരാണ് മുഖ്യമന്ത്രി?’ എന്ന ചോദ്യമാണ് കേരള രാഷ്ട്രീയത്തിലെ പ്രധാന ചർച്ചയായിരുന്നത്. 11 ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിൽ ചർച്ചകൾക്ക് വിരാമമിട്ട് ഹൈക്കമാൻഡ് സതീശന്റെ പേരിൽ മുദ്രവെച്ചിരിക്കുകയാണ്. കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും അവസാനഘട്ട ചർച്ചകളിൽ സജീവമായിരുന്നെങ്കിലും തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുഖമായി മുന്നിൽ നിന്നതും എൽഡിഎഫിനെതിരെ ശക്തമായ പ്രചാരണം നയിച്ചതുമാണ് സതീശന് അനുകൂലമായ പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നത്.

See also  വഞ്ചിയൂരിൽ പൊതുവഴിയിൽ സിപിഎം ഏരിയാ സമ്മേളനം; കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി

Related Articles

Back to top button