Kerala

എസ്എസ്എൽസി പരീക്ഷാ ഫലം മൂന്ന് മണിക്ക്; റിസൾട്ട് അറിയാം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം വെള്ളിയാഴ്ച മൂന്നു മണിക്ക് പ്രഖ്യാപിക്കും. പുതിയ മന്ത്രിസഭ രൂപീകരിക്കാത്ത സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കും ഫലം പ്രഖ്യാപിക്കുക. ടിഎച്ച്എസ്എൽസി, ടിഎച്ച്എൽസി, എസ്എസ്എൽസി(ഹിയറിങ് ഇംപയേഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും.

3031 കേന്ദ്രങ്ങളിലായി 4,17497 പേരാണ് ഇത്തവണ പരീക്ഷ എഴുതിയിരിക്കുന്നത്. ഐടി മിഷന്‍റെ 9188619958 എന്ന വാട്സാപ്പ് നമ്പറിലൂടെയും നമ്മുടെ കേരളം മൊബൈൽ ആപ്പിലൂടെയും ഫലം ലഭിക്കും. ഈ മാസം അവസാനത്തോടെ സേ പരീക്ഷ എഴുതാൻ അവസരം ലഭിക്കും. ജൂൺ ആദ്യ വാരത്തോടെ പ്ലസ് വൺ പ്രവേശനത്തിന്‍റെ നടപടികൾ ആരംഭിച്ചേക്കും.

ഫലം അറിയാം

www.prd.kerala.gov.in

See also  സർക്കാരിന് ആശ്വാസം; ആഗോള അയ്യപ്പ സംഗമം നടത്താൻ അനുമതി നൽകി സുപ്രീം കോടതി

Related Articles

Back to top button