Kerala

റോജി എം. ജോണിന് ഉന്നത വിദ‍്യാഭ‍്യാസ വകുപ്പ്; വിഡിഎസ് സർക്കാരിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി

തിരുവനന്തപുരം: 10 വർഷത്തെ ഇടത് ഭരണത്തിന് അന്ത‍്യം കുറിച്ച് അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാരിൽ‌ മന്ത്രമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറി. അങ്കമാലി എംഎൽഎ റോജി എം. ജോണിനെ ഉന്നത വിദ‍്യാഭാസ മന്ത്രിയായും എം. ലിജുവിനെ എക്സൈസ്, സഹകരണ വകുപ്പ് മന്ത്രിയായി പ്രഖ‍്യാപിച്ചു.

പുതിയ സർക്കാർ അധികാരമേറ്റ് മൂന്ന് ദിവസം പിന്നിട്ടിട്ടും വകുപ്പ് സംബന്ധിച്ചുള്ള വിജ്ഞാപനം ഇതുവരെ പൂറത്തിറങ്ങിയിരുന്നില്ല. വകുപ്പ് വിഭജനത്തെ ചൊല്ലി യുഡിഎഫിൽ തർക്കം നിലനിന്നിരുന്നു. ഇതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്.

See also  രണ്ടാമൂഴം സിനിമയാകും; പക്ഷേ, സംവി‍ധാനം മണിരത്നം അല്ല: നായകൻ ആരാകും

Related Articles

Back to top button