Kerala

സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. മോഡൽ ഹൈസ്കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും.

ചടങ്ങിൽ ദേവസ്വം മന്ത്രി കെ. മുരളീധരനും ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണും അടക്കമുള്ളവർ പങ്കെടുക്കും. ജില്ലാതല ഉദ്ഘാടനം മന്ത്രിമാരാവും നിർവഹിക്കുക. പരിപാടികളിൽ ജനപ്രതിനിധികൾക്ക് പുറമേ വിദ്യാഭ്യാസ പ്രവർത്തകരും സാംസ്ക്കാരിക പ്രവർത്തകരും പങ്കെടുക്കും.

See also  ഇസ്രായേലിൽ വാഹനാപകടത്തിൽ കോട്ടയം സ്വദേശിനി മരിച്ചു

Related Articles

Back to top button