Kerala

എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല; ബലാത്സംഗക്കേസിൽ പരാതിക്കാരി കോടതിയിൽ മൊഴിമാറ്റി: നാല് സാക്ഷികൾ കൂറുമാറി

തിരുവനന്തപുരം: പെരുമ്പാവൂർ മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസിൽ നിർണായക വികാസം. എൽദോസ് കുന്നപ്പിള്ളി തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് പരാതിക്കാരിയായ യുവതി കോടതിയിൽ മൊഴി നൽകി. നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ നടക്കവെയാണ് അതിജീവിത മുൻ നിലപാടിൽ നിന്ന് പൂർണ്ണമായി പിൻവാങ്ങിയത്.

​അടച്ചിട്ട കോടതി മുറിയിൽ മൊഴി നൽകുന്നതിനിടെ യുവതിക്ക് നേരിയ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. കേസിൽ പരാതിക്കാരിക്ക് പുറമെ മറ്റ് മൂന്ന് പ്രധാന സാക്ഷികൾ കൂടി കൂറുമാറിയതായാണ് വിവരങ്ങൾ. എൽദോസ് കുന്നപ്പിള്ളിയുടെ സുഹൃത്തുക്കൾ തന്നെ ഭീഷണിപ്പെടുത്തിയെന്ന മുൻ മൊഴിയും യുവതി തിരുത്തിയിട്ടുണ്ട്. കേസിന്റെ തുടർനടപടികൾ കോടതി ചൊവ്വാഴ്ച പരിഗണിക്കും.

​2022 ഒക്ടോബറിലാണ് തിരുവനന്തപുരത്ത് താമസിക്കുന്ന എറണാകുളം സ്വദേശിനിയായ യുവതി എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. അടിമലത്തുറയിലെ റിസോർട്ട്, തൃക്കാക്കരയിലെയും കുന്നത്തുനാട്ടിലെയും വീടുകൾ എന്നിവിടങ്ങളിൽ വെച്ച് ഒന്നിലധികം തവണ പീഡിപ്പിച്ചുവെന്നും, കോവളത്ത് വെച്ച് വധിക്കാൻ ശ്രമിച്ചുവെന്നുമായിരുന്നു ജില്ലാ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്.

​വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച ഈ കേസിനെ തുടർന്ന് എൽദോസ് കുന്നപ്പിള്ളിയെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് താൽക്കാലികമായി സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് പാർട്ടി സീറ്റ് നിഷേധിക്കാനും ഈ കേസ് കാരണമായിരുന്നു. എന്നാൽ, കേസിലെ മുഖ്യപരാതിക്കാരി തന്നെ ഇപ്പോൾ കോടതിയിൽ പരസ്യമായി മൊഴി മാറ്റിയ സാഹചര്യത്തിൽ കേസ് റദ്ദാക്കപ്പെടാനോ അല്ലെങ്കിൽ പ്രതികളെ കോടതി വെറുതെ വിടാനോ ഉള്ള സാധ്യതകളാണ്

See also  ചുവപ്പ് മായുന്ന ഇന്ത‍്യൻ രാഷ്ട്രീയം; ഇടത് കോട്ടയായിരുന്ന കേരളത്തിലും ഭരണം നഷ്ടമായി

Related Articles

Back to top button