Kerala

ക്യാമ്പസിൽ മുദ്രാവാക്യം വിളി വേണ്ട; മലയാള സര്‍വകലാശാലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിലക്ക്

മലപ്പുറം: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിലക്കേർപ്പെടുത്തി. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നിര്‍ദേശത്തില്‍ പുതിയ പെരുമാറ്റച്ചട്ടം പുറത്തിറക്കി. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് പെരുമാറ്റച്ചട്ടത്തിൽ പറയുന്നത്.

വിദ്യാർഥികളെ സംഘടിപ്പിക്കുന്നതിനും ക്യാമ്പസിനുള്ളിൽ മുദ്രാവാക്യം വിളിക്കുന്നതിനും നിരോധനമുണ്ട്. ക്യാമ്പസിനുള്ളില്‍ അനധികൃതമായ രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ലെന്നും അനധികൃതമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു.

സംഭവത്തില്‍ പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്തെത്തി. പെരുമാറ്റച്ചട്ടം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് എസ്എഫ്‌ഐ മലയാളസര്‍വകലാശാലയുടെ ഭാഗമായി സിന്‍ഡിക്കേറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. മലയാളസര്‍വകലാശാലയിലെ പൊതുപ്രവേശന പരീക്ഷ എടുത്തു കളയുന്നതിനെതിരേയും എസ്എഫ്‌ഐ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ഗവര്‍ണര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നുവെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.

See also  കരിപ്പൂരിൽ ഇന്ന് റദ്ദാക്കിയത് 40 സർവീസുകൾ, കൊച്ചിയിലേക്ക് 15 സമാശ്വാസ സർവീസുകൾ

Related Articles

Back to top button