Kerala

​സ്റ്റിച്ചിട്ട് രണ്ട് മാസത്തിന് ശേഷം മരക്കഷണങ്ങൾ കണ്ടെത്തിയ സംഭവം; അടിയന്തര റിപ്പോർട്ട് തേടി മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കാലിൽ തുളഞ്ഞു കയറിയ മരക്കഷണങ്ങൾ നീക്കാതെ ശസ്ത്രക്രിയ നടത്തിയെന്ന പരാതിയിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി കെ മുരളീധരൻ.ജില്ലാ മെഡിക്കൽ ഓഫീസറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടർനടപടിയെന്ന് മന്ത്രി വ്യക്തമാക്കി. ഭരതന്നൂർ സ്വദേശി വി മധുവാണ് ഗുരുതരമായ അനാസ്ഥയുടെ ഇരയായത്.

കഴിഞ്ഞ മാർച്ച് 21നാണ് മരത്തിൽ നിന്ന് വീണതിനെ തുടർന്ന് ഭരതന്നൂർ സ്വദേശി മധുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തിച്ചത്. വിശദ പരിശോധനയ്ക്ക് ശേഷം എക്സറേ എടുത്ത് മുറിവ് തുന്നിക്കെട്ടി മധുവിനെ വീട്ടിലേക്ക് വിട്ടു. രണ്ടുമാസത്തിനുശേഷം മുറിവിൽ നിന്ന് പഴുപ്പ് വന്നതിനെ തുടർന്നാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഇയാൾ ചികിത്സ തേടിയത്.

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ 5 സെന്റിമീറ്റർ നീളവും 3 സെന്റിമീറ്റർ വീതിയും വരുന്ന മരകഷ്ണങ്ങളാണ് പുറത്തെടുത്തത്.നിലവിൽ മധുവിന്റെ കുടുംബം പരാതി നൽകിയിട്ടില്ല. വരുന്ന ദിവസങ്ങളിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. അതേസമയം മെഡിക്കൽ കോളേജിന്റെ വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല.

See also  മണ്ണാർക്കാട് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ ഫ്‌ളാറ്റിൽ നിന്ന് വീണുമരിച്ച നിലയിൽ

Related Articles

Back to top button