Kerala

സ്വർണവിലയിൽ കുത്തനെ ഇടിവ്; പവന് ഇന്ന് 1080 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 1080 രൂപയാണ് കുറഞ്ഞത്. ആഗോളവിപണിയിൽ ഡോളർ കരുത്താർജിച്ചതോടെയാണ് സ്വർണത്തിന് തിരിച്ചടി നേരിട്ടത്

ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56,680 രൂപയായി. കഴിഞ്ഞ ദിവസം 57,760 രൂപയിലാണ് വ്യാപാരം നടന്നത്. ഗ്രാമിന് 135 രൂപ കുറഞ്ഞ് 7085 രൂപയിലെത്തി

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചതാണ് സ്വർണവിലയിൽ തിരിച്ചടി വന്നു തുടങ്ങിയത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം തനി തങ്കത്തിന്റെ വില 76,714 രൂപയിലാണ്.

See also  പാർട്ടി പരിശോധിക്കും, നടപടിയെടുക്കുമെന്നും എ സി മൊയ്തീൻ

Related Articles

Back to top button