Kerala

സിപിഐഎം പ്രതിഷേധം പിണറായിയോടുള്ള സ്നേഹമല്ല; പൊതുമുതല്‍ നശിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗം: കെ മുരളീധരന്‍

ഇഡി റെയ്ഡിന്‍റെ പേരില്‍ സിപിഐഎം നടത്തുന്ന പ്രതിഷേധം പിണറായിയോടുള്ള സ്നേഹം കൊണ്ടല്ലെന്നും പൊതു മുതല്‍ നശിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും കെ മുരളീധരന്‍ ആരോപിച്ചു. ശബരിമല സ്വര്‍ണ്ണക്കൊള്ളയിലും നിയമോപദേശം തേടി തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും കെ മുരളീധരന്‍ പറഞ്ഞു. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു.

ക്ഷേത്ര മുതലുകളില്‍ കൈയ്യിട്ടു വാരുന്നവരെല്ലാം കള്ളന്‍മാരാണ്. അത് ശബരിമലയിലായാലും പത്മനാഭസ്വാമി ക്ഷേത്രത്തിലായാലും അങ്ങനെ തന്നെ. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ഇക്കാര്യം ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ചചെയ്തു. ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചതായി ആഭ്യന്തരമന്ത്രി അറിയിച്ചു.

See also  പിണറായി വിജയൻ പ്രതിപക്ഷ നേതാവാകില്ല; പരാജയഭാരം ഏറ്റെടുത്ത് പിൻവാങ്ങിയേക്കും

Related Articles

Back to top button