Kerala

മനുഷ്യര്‍ക്ക് വ്യക്തമാകുന്ന രീയില്‍ സംസാരിക്കുന്ന മുഖ്യമന്ത്രിയാ നമുക്ക് വേണ്ടത്; അല്ലാതെ ഭാവാഭിനയം നടത്തുന്നവരെയല്ല: എംഎ ബേബി

പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡുമായി ബന്ധപ്പെട്ട് മിതമായ ഭാഷയില്‍ എങ്കിലും മുഖ്യമന്ത്രിക്ക് പ്രതികരിക്കാമായിരുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. മുഖ്യമന്ത്രി ഭാവാഭിനയങ്ങള്‍ കാഴ്ച വയ്ക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രിയായിട്ട് നമുക്ക് വേണ്ടത് മനുഷ്യര്‍ക്ക് വ്യക്തമാകുന്ന രീയില്‍ സംസാരിക്കുന്ന ഒരാളെയാണ്. അല്ലാതെ ഭാവാഭിനയം നടത്തുന്ന ആളെ അല്ല – അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചോ എന്നത് സംസ്ഥാന നേതൃത്വം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി പൊലീസ് ഇന്നലെ യാതൊരു ആശയ വിനിമയവും നടത്തിയില്ല. ഹീനമായ രീതിയില്‍ സമരം ചെയ്തവരെ നേരിട്ടു. നിരവധി നേതാക്കള്‍ക്ക് പരിക്കേറ്റിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ ഇന്നലെ നടന്ന പ്രതിഷേധത്തില്‍ പൊലീസ് ജനാധിപത്യവിരുദ്ധമായ നിഷ്ടൂരമായ അതിക്രമമാണ് നടത്തിയതെന്ന് എംഎ ബേബി പറഞ്ഞു. ഡല്‍ഹി പൊലീസ് പ്രത്യേകതരത്തില്‍ പെരുമാറുന്നവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാഴ്ചപ്പാടില്‍ ഭരണ സംവിധാനത്തിന്റെ ഒരു ജനവിരുദ്ധമായ മര്‍ദന സംവിധാനമാണ്. അപ്പോള്‍, അവര്‍ അവരങ്ങനെയേ പെരുമാറുകയുള്ളൂ. ജാഥയുമായി പൊലീസിന് സഹകരിക്കാമായിരുന്നു. അത്തരത്തില്‍ ഒരു പ്രതിഷേധ പ്രകടനത്തോട് ഒരു സിവില്‍ സൊസൈറ്റിയില്‍ ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള സന്ദര്‍ഭത്തെ ജനാധിപത്യപരമായി അനുവദിച്ചു കൊടുത്തുകൊണ്ട് കൈകാര്യം ചെയ്യാവുന്നതായിരുന്നു. വളരെ ഹൈഹാന്‍ഡഡ് ആയ രീതിയിലാണ് കൈകാര്യം ചെയ്തത് – അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പരാതി നല്‍കുന്നതുള്‍പ്പടെ കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

See also  കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ

Related Articles

Back to top button