Kerala

വിഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്. നിയമസഭയില്‍ രാവിലെ ഒന്‍പതിന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ നയപ്രഖ്യാപന പ്രസംഗം നടത്തും. സര്‍ക്കാരിന്റെ നയപരിപാടികള്‍ സംബന്ധിച്ച പ്രഖ്യാപനങ്ങളാണ് ഗവര്‍ണര്‍ നടത്തുക.

തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഇന്ദിരാഗ്യാരന്റിയിലെ വാഗ്ദാനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാകും പ്രസംഗം. കേന്ദ്ര സര്‍ക്കാരിന് എതിരായ വിമര്‍ശനങ്ങള്‍ നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നതിലും ആകാംക്ഷയുണ്ട്. സഭയില്‍ എത്തുന്ന ഗവര്‍ണറെ മുഖ്യമന്ത്രിയും പാര്‍ലമെന്ററികാര്യ മന്ത്രി സണ്ണി ജോസഫും ചേര്‍ന്ന് സ്വീകരിക്കും.

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കും. ക്ഷേമപെൻഷൻ 3000 രൂപയാക്കും, വയോജനവകുപ്പ് രൂപീകരിച്ചത് അടക്കമുള്ള പ്രഖ്യാപനങ്ങളായിരിക്കും ഉണ്ടാവുക. ദേശീയപാത നിർമ്മാണം പൂർത്തിയാക്കൽ, വിഴിഞ്ഞം പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ,സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തൽ,ഉന്നത വിദ്യാഭ്യാസ മേഖലയിലെ മുന്നോട്ട് പോക്ക്,പിന്നോക്ക വിഭാഗങ്ങൾക്ക് നൽകേണ്ട പിന്തുണകൾ അടക്കം നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകുമെന്നാണ് വിവരം.

See also  140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ നടത്താൻ എൽഡിഎഫ് തീരുമാനം; ധർമ്മടത്ത് മണ്ഡലം ജാഥയിൽ പിണറായി വിജയൻ ക്യാപ്റ്റൻ

Related Articles

Back to top button