Kerala

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​ക്ക് പാ​മ്പു​ക​ടി​യേ​റ്റു

​തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​ക്ക് പാ​മ്പു​ക​ടി​യേ​റ്റു. ഇ​ന്ന് രാ​വി​ലെ 11 ഓ​ടെ​യാ​ണ് സം​ഭ​വം. പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ ശ്രേ​യ​ക്കാ​ണ് പാ​മ്പു​ക​ടി​യേ​റ്റ​ത്. കാ​ലി​ൽ പാ​മ്പു​ക​ടി​ക്കു​ക​യാ​യി​രു​ന്നു. 

കാ​ർ പാ​ർ​ക്കിം​ഗി​ൽ വ​ച്ചാ​ണ് പാ​മ്പു​ക​ടി​യേ​റ്റ​ത് എ​ന്നാ​ണ് സം​ശ​യം. കാ​ർ പാ​ർ​ക്ക് ചെ​യ്‌​തു ഇ​റ​ങ്ങു​മ്പോ​ഴാ​ണ് പാ​മ്പ് ക​ടി​ച്ച​ത്. കാ​ലി​ന്‍റെ പി​റ​ക് വ​ശ​ത്താ​യി​രു​ന്നു ക​ടി​യേ​റ്റ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​യ​തു​കൊ​ണ്ട് ഉ​ട​ൻ ആ​ശു​പ​തി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പാ​മ്പു​ക​ടി​യേ​റ്റ ഉ​ട​ൻ ത​ന്നെ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ഇ​വ​രെ അ​ടി​യ​ന്തി​ര ചി​കി​ത്സ​യ്ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ര​ത്യേ​ക ഒ​ബ്സ​ർ​വേ​ഷ​ൻ (നി​രീ​ക്ഷ​ണ) വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡോ​ക്ട​റു​ടെ ആ​രോ​ഗ്യ​നി​ല നി​ല​വി​ൽ തൃ​പ്തി​ക​ര​മാ​ണെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

See also  ഇന്നും കനത്ത മഴ; ആലപ്പുഴയിലും കോട്ടയത്തും ഓറഞ്ച് അലർട്ട്

Related Articles

Back to top button