Kerala

പാലക്കാട് കാട്ടുപന്നി ബൈക്കിലിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പാലക്കാട് കാട്ടുപന്നി ബൈക്കിലിടിച്ച് പരുക്കേറ്റ യുവാവ് മരിച്ചു. കോങ്ങാട് ചെറായ സ്വദേശി രതീഷാണ്(42) മരിച്ചത്. മണ്ണാർക്കാട് മുക്കണ്ണത്ത് ഇന്നലെ രാത്രിയാണ് അപകടം നടന്നത്.

മണ്ണാർക്കാട് നിന്നും കോങ്ങാടേക്ക് പോകുകയായിരുന്നു രതീഷ്. ഗുരുതരമായി പരുക്കേറ്റ രതീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സംഭവിച്ചു

പ്രദേശത്ത് അപകടങ്ങൾ തുടർക്കഥയാകുകയാണ്. രണ്ടാഴ്ച മുമ്പ് ഇതേ സ്ഥലത്ത് കാട്ടുപന്നി കുറുകെ ചാടി പരുക്കേറ്റ യുവാവ് മരിച്ചിരുന്നു. അധികൃതർ വേണ്ട രീതിയിൽ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

The post പാലക്കാട് കാട്ടുപന്നി ബൈക്കിലിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു appeared first on Metro Journal Online.

See also  തലയ്ക്ക് പിന്നിൽ ആഴത്തിലുള്ള മുറിവ്; 19കാരിയുടെ മരണം കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്

Related Articles

Back to top button