Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവറെ മര്‍ദ്ദിച്ചെന്ന പരാതി: കേസെടുക്കാതെ അന്വേഷിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവറെ മര്‍ദ്ദിച്ചെന്ന പരാതി കേസെടുക്കാതെ അന്വേഷിക്കാന്‍ നിര്‍ദേശം. റെയില്‍വേ എസ്പിക്കാണ് അന്വേഷണച്ചുമതതല. എകെജി സെന്ററിലെ ഡ്രൈവര്‍ അനൂപ് തില്ലങ്കേരിക്കെതിരെ പൊലീസിന്റെ കയ്യേറ്റമുണ്ടായെന്നായിരുന്നു പരാതി.

മര്‍ദ്ദനം നടന്നിട്ടില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. ഗതാഗത തടസം ഉണ്ടാക്കിയത് ചോദ്യം ചെയ്തതെന്ന് റിപ്പോര്‍ട്ടിലുണ്ട്. പരാതി അടിസ്ഥാന രഹിതമെന്ന് റെയില്‍വേ പൊലീസും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ശനിയാഴ്ച തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ‘വണ്ടിയെടുത്ത് മാറ്റെടാ’ എന്ന് ആക്രോശിച്ചു കൊണ്ട് കഴുത്തിന് പിടിച്ച് തള്ളിയതായാണ് അനൂപ് പറഞ്ഞത്. റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരാണ് കയ്യേറ്റം ചെയ്തതെന്നായിരുന്നു പരാതി.

പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അനൂപ് ഡി ജി പിക്ക് പരാതി നല്‍കിയിരുന്നു. ജയന്‍, ശരത് എന്നീ പൊലീസുകാരാണ് കയ്യേറ്റം ചെയ്തതെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതി അടിസ്ഥാന രഹിതമെന്നാണ് റെയില്‍വേ പൊലീസ് പ്രതികരിച്ചത്. ഡ്രൈവറെ മര്‍ദ്ദിച്ചില്ലെന്നായിരുന്നു വിശദീകരണം.

See also  ഹർത്താലിനെതിരെ സ്വമേധയ കേസ് എടുത്ത് ഹൈക്കോടതി; DGPയോട് റിപ്പോർട്ട്‌ സമർപ്പിക്കാൻ നിർദേശം

Related Articles

Back to top button