Kerala

ആലപ്പുഴ രക്ഷാപ്രവർത്തനം; മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. പ്രതികൾ ഒളിവിലല്ലെന്നും, മജിസ്ട്രറ്റ് കോടതിയിൽ കീഴടങ്ങി ജാമ്യമെടുക്കാൻ തയ്യാറായിരിക്കെയാണ് എസ്ഐടി റിപ്പോർട്ട്‌ നൽകിയെന്നും പ്രതിഭാഗം വാദിച്ചു. ക്രൈം നടന്ന കേസുകളിൽ അറസ്റ്റ് തടയാനാവില്ലെന്ന്ആലപ്പുഴ ജില്ലാ സെഷൻസ് കോടതി വ്യക്തമാക്കി.

ഒന്നും രണ്ടും പ്രതികളും മൂന്ന് മുതൽ അഞ്ച് വരെ പ്രതികളും രണ്ട് അപേക്ഷകളാണ് നൽകിയിരിക്കുന്നത്. എല്ലാ പ്രതികളുടേയും ജാമ്യഅപേക്ഷകൾ ഒരുമിച്ചാണ് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി പരിഗണിക്കുക. അറസ്റ്റ് തടയണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എനനാൽ അറസ്റ്റ് തടയാൻ ജില്ലാ സെഷൻസ് കോടതിക്ക് കഴിയില്ലെന്ന് ജഡ്ജി വ്യക്തമാക്കി. വിശദമായ വാദം കേട്ട ശേഷം വിധിയെന്ന് കോടതി പറഞ്ഞു.

ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതോടെ ആലപ്പുഴ ജില്ലാ കോടതി വളപ്പിൽ നിന്നാണ് പ്രതികൾ ഒളിവിൽ പോയത്. ഇവർക്കായി കേരളത്തിന് അകത്തും പുറത്തും അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് എസ്‌ഐടി. സന്ദീപും അനിൽ കല്ലിയൂരും മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങി ജാമ്യം നേടി സുരക്ഷിതരാകാൻ ശ്രമിച്ചെങ്കിലും ഗുരുതര വകുപ്പുകൾ ചേർന്ന് എസ്‌ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച് ഈ നീക്കം ചെറുക്കുകയായിരുന്നു.

See also  പേരിനൊരു വനിതാ മന്ത്രി വേണ്ട; അർഹമായ പരിഗണന വേണം: നിലപാട് വ്യക്തമാക്കി ഷാനിമോൾ ഉസ്മാൻ

Related Articles

Back to top button