Kerala

മൈനാഗപ്പള്ളിയിൽ 10 വയസുകാരന് പൊള്ളലേറ്റ സംഭവം: പീഡനാരോപണം നിഷേധിച്ച് ബന്ധുക്കൾ

കൊല്ലം: മൈ​നാ​ഗ​പ്പ​ള്ളി​യി​ല്‍ 10 വ​യ​സു​കാ​ര​നെ പി​താ​വ് പൊ​ള്ള​ലേ​ല്‍​പ്പി​ച്ചെ​ന്ന് പ​രാ​തി. ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്ക് എ​ത്തി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്.

സം​ശ​യം തോ​ന്നി ചോ​ദി​ച്ച​പ്പോ​ഴാ​ണ് കു​ട്ടി പി​താ​വി​ന്‍റെ ക്രൂ​ര​ത​യേ​ക്കു​റി​ച്ച് ഡോ​ക്ട​റോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്. മൂ​ന്ന് ദി​വ​സം മു​മ്പ് ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ തേ​ടി എ​ത്തി​യ ശേ​ഷം കു​ട്ടി​യും അ​മ്മ​യും മ​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ന്ന് വീ​ണ്ടും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ഡോ​ക്ട​ര്‍​ക്ക് സം​ശ​യം തോ​ന്നി​യ​ത്. ഇ​തോ​ടെ​യാ​ണ് കു​ട്ടി പി​താ​വാ​ണ് പൊ​ള്ളി​ച്ച​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

അ​തേ​സ​മ​യം കു​ട്ടി സ്വ​യം ചൂ​ടു​ള്ള ക​ഞ്ഞി​വെ​ള്ളം ദേ​ഹ​ത്തേ​ക്ക് ഒ​ഴി​ച്ച​താ​ണെ​ന്നാ​ണ് ബ​ന്ധു മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്. കു​ട്ടി​യു​ടെ പി​താ​വ് മൈ​നാ​ഗ​പ്പ​ള്ളി​യി​ല്‍ ഇ​ല്ലെ​ന്നും പ​ട്ടാ​ഴി​യി​ലാ​ണെ​ന്നു​മാ​യി​രു​ന്നു ബ​ന്ധു​വി​ന്‍റെ പ്ര​തി​ക​ര​ണം. എ​ന്നാ​ല്‍ കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലെ പ​രി​ക്കു​ക​ള്‍ ശ​രീ​ര​ത്തി​ലേ​ക്ക് സ്വ​യം തി​ള​ച്ച വെ​ള്ള​മൊ​ഴി​ക്കു​ന്ന രീ​തി​യി​ലു​ള്ള​ത​ല്ലെ​ന്നാ​ണ് നി​ഗ​മ​നം.

അ​തേ​സ​മ​യം കു​ട്ടി​യെ തു​ട​ര്‍ ചി​കി​ത്സ​യ്ക്കാ​യി എ​സ്ഐ​ടി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ശാ​സ്താം​കോ​ട്ട പോ​ലീ​സ് ഇ​വി​ടെ എ​ത്തി കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും.

See also  ശബരിമല സ്വർണക്കൊള്ള: ആരെല്ലാം ഭാഗമായോ അവരിലേക്കെല്ലാം അന്വേഷണം എത്തണമെന്ന് ഹൈക്കോടതി

Related Articles

Back to top button