Kerala

കൊല്ലത്ത് വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ; മറ്റൊരാളെ കൂടി കൊന്നു

കൊല്ലം: കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസറ്റിൽ. തക്കല സ്വദേശി വിജുവാണ് പിടിയിലായത്. തമിഴ്നാട് പൊലീസിന്‍റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇ‍യാൽ സീരിയൽ കില്ലറാണെന്ന സംശയത്തിലാണ് പൊലീസ്.

മേയ് 24ന് അർധരാത്രിയാണ് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിന് സമീപത്തെ കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന രാജേന്ദ്രൻ എന്ന വയോധികനെ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് വാൽപ്പറയിൽ നിന്ന് പ്രതിയെ പിടികൂടിയത്. ഇയാൾ ഒരു സീരിയൽ കില്ലറാണെന്ന സംശയത്തിലാണ് പൊലീസ്

ഏപ്രിൽ 19ന് നടന്ന സമാനമായ മറ്റൊരു കൊലപാതകത്തിൽ ഇയാൾക്ക് ബന്ധമുണ്ടെന്നാണ് നിഗമനം. കടത്തിണ്ണയിൽ ഉറങ്ങുകയായിരുന്ന വയോധികനാണ് കൊല്ലപ്പെട്ടത്. രണ്ട് ഇരകളും ഒരു പോലെയുള്ളവരാണ് എന്നതും ഇവരെ കൊലപ്പെടുത്തിയ രീതിയിലുള്ള സമാനതകളുമാണ് സംശയത്തിന് കാരണമായിരിക്കുന്നത്. പൊലീസ് കസ്റ്റഡിയിലുള്ള ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

See also  മുഖ്യമന്ത്രിയെ തിരക്കി പോകാനൊക്കുമോയെന്ന്‌ വയോധിക; എന്നാ എന്റെ നെഞ്ചത്തോട്ട് കയറിക്കോയെന്ന് സുരേഷ് ഗോപി

Related Articles

Back to top button