Kerala

കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച് സുരേഷ് ഗോപി; സിനിമയിലേക്ക് മടങ്ങാൻ താല്പര്യം

ന്യൂഡൽഹി: തനിക്ക് കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാകണമെന്ന് കേന്ദ്ര സഹമന്ത്രിയും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും മറ്റ് മുതിർന്ന നേതാക്കളെയും അദ്ദേഹം തൻ്റെ ആഗ്രഹം അറിയിച്ചതായാണ് വിവരങ്ങൾ. സിനിമയിൽ സജീവമാകാൻ വേണ്ടിയാണ് തനിക്ക് പദവികളിൽ നിന്ന് ഒഴിയേണ്ടതെന്നാണ് സുരേഷ് ഗോപി വ്യക്തമാക്കുന്നത്.

​തൻ്റെ തട്ടകം സിനിമയാണെന്നും സിനിമയില്ലാതെ തനിക്ക് ജീവിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിസ്ഥാനം ഏറ്റെടുത്തതോടെ തൻ്റെ വരുമാനത്തിൽ വലിയ ഇടിവുണ്ടായതായും തൻ്റെ കുടുംബത്തെയും താൻ സഹായിക്കുന്ന മറ്റുള്ളവരെയും സംരക്ഷിക്കാൻ സിനിമയിലേക്ക് തിരികെ പോകേണ്ടത് അനിവാര്യമാണെന്നും സുരേഷ് ഗോപി ഒരു ചടങ്ങിൽ തുറന്നു പറഞ്ഞിരുന്നു.

​തനിക്ക് പകരം കേരളത്തിൽ നിന്നുള്ള പുതിയ രാജ്യസഭാ എം.പി സി. സദാനന്ദൻ മാസ്റ്ററെ കേന്ദ്രമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്നും അദ്ദേഹം പാർട്ടി നേതൃത്വത്തോട് ആത്മാർത്ഥമായി അഭ്യർത്ഥിച്ചിട്ടുണ്ട്. തൃശ്ശൂരിൽ നിന്നുള്ള വോട്ടർമാർക്ക് നൽകിയ ഒരു ‘സമ്മാനം’ എന്ന നിലയിലാണ് താൻ നേതൃത്വത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി മന്ത്രിസ്ഥാനം ഏറ്റെടുത്തതെന്നും, എന്നാൽ സിനിമ ചെയ്യാൻ അനുവാദം ലഭിച്ചില്ലെങ്കിൽ ഈ സ്ഥാനം ഒഴിവാക്കി കിട്ടുന്നത് തന്നെ സംബന്ധിച്ച് വലിയൊരു ആശ്വാസമായിരിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

See also  അവധിക്കാല നിർബന്ധിത ക്ലാസ്സുകൾ ഒഴിവാക്കണം: ഓണവും ക്രിസ്‌തുമസും പെരുന്നാളും ഒരുപോലെ ആഘോഷിക്കണം: മന്ത്രി വി ശിവൻകുട്ടി

Related Articles

Back to top button