Kerala

രാജി വാർത്തയിൽ പ്രതികരണവുമായി സുരേഷ് ഗോപി

കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കുകയാണ് എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരണവുമായി സുരേഷ് ഗോപി. രാജി സന്നദ്ധത അറിയിച്ചെന്ന കാര്യം താൻ അറിഞ്ഞില്ല എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്. ഇത്തരം സിനിമാ കഥകൾ വിശ്വസിച്ച് ആരും സമയം കളയരുതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു…. നിങ്ങള്‍ അറിഞ്ഞിരുന്നോ ????? ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ….. സത്യം അറിയാൻ ഒരൊറ്റ ക്ലിക്ക് മതി. അതുകൊണ്ട് ഇത്തരം ‘സിനിമാ കഥകൾ’ വിശ്വസിച്ച് ആരും സമയം കളയരുത്. ​വ്യാജ വാർത്തകൾ ചമയ്ക്കുന്നവരോട്… “ലത് ശരിയല്ല… ഇനിയെങ്കിലും മാറ്റണം’- സുരേഷ് ഗോപി കുറിച്ചു.

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെ സഭയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടതായാണ് വാർത്തകൾ വന്നത്. സിനിമയിൽ അഭിനയിക്കുന്നതിനു വേണ്ടിയാണ് താരം രാജി സന്നദ്ധത അറിയിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പെട്രോളിയം- പ്രകൃതി വാതക, ടൂറിസം വകുപ്പുകളുടെ കേന്ദ്രസഹകരണ മന്ത്രിയാണ് സുരേഷ് ഗോപി.

See also  നടുക്കുന്ന സംഭവം; ആലുവയിൽ അമ്മയെ ബലാത്സംഗം ചെയ്ത 23 വയസുകാരൻ അറസ്റ്റിൽ

Related Articles

Back to top button