Education

ലൈംഗികാരോപണ പരാതിയില്‍ ക്ലീന്‍ ചിറ്റ്; നന്ദി പറഞ്ഞ് നിവിന്‍ പോളി

കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടന്‍ നിവിന്‍ പോളി. ഫേസ്ബുക്കിലൂടെയായിരുന്നു നിവിന്റെ പ്രതികരണം. ‘എന്നിലര്‍പ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും, നിങ്ങളോരോരുത്തരുടേയും പ്രാര്‍ത്ഥനകള്‍ക്കും ഹൃദയത്തില്‍ നിന്ന് നന്ദി’ എന്നാണ് നിവിന്‍ എഫ് ബിയില്‍ കുറിച്ചത്.

കേസിലെ ആറാം പ്രതിയായിരുന്ന നിവിന്‍പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കോതമംഗലം ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇത് സംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. കൃത്യം നടന്നു എന്ന് ആരോപിക്കുന്ന സമയത്ത് നിവിന്‍ പോളി സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പരാതിക്കാരി ഉന്നയിച്ച ആരോപണത്തില്‍ ഇതോടെ കഴമ്പില്ലെന്നും ഇതില്‍ പറയുന്നു.തനിക്കെതിരായ പരാതി വ്യാജമെന്ന് നിവിന്‍ മൊഴി നല്‍കിയിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് കേരളത്തിലെ ഷൂട്ടിംഗ് ലൊക്കേഷനിലാണുണ്ടായിരുന്നത്. പാസ്പോര്‍ട്ട് പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടുമെന്നും നിവിന്‍ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതി.

The post ലൈംഗികാരോപണ പരാതിയില്‍ ക്ലീന്‍ ചിറ്റ്; നന്ദി പറഞ്ഞ് നിവിന്‍ പോളി appeared first on Metro Journal Online.

See also  വായുമലിനീകരണം: ഡൽഹിയിൽ ഓറഞ്ച് അലർട്ട്, സ്‌കൂളുകൾ ഓൺലൈനാക്കി, കടുത്ത നിയന്ത്രണങ്ങൾ

Related Articles

Back to top button