Kerala

​പകരം വയ്ക്കാനില്ലാത്ത ആ ചിരിക്കും ചിന്തകൾക്കും മുന്നിൽ പ്രണാമം; സലിം കുമാറിന്റെ വിയോഗത്തിൽ സുരേഷ് ഗോപി

കൊച്ചി: മലയാള സിനിമയിൽ ചിരിക്ക് പുതിയൊരു ഭാവം നൽകിയ അതുല്യ പ്രതിഭയായിരുന്നു അന്തരിച്ച നടൻ സലിം കുമാറെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. സലിം കുമാറിന്റെ വിയോഗത്തോടെ മലയാള സിനിമയിലെ ഒരു വലിയ അധ്യായമാണ് അവസാനിക്കുന്നതെന്നും പകരം വയ്ക്കാനില്ലാത്ത ആ ചിരിക്കും ചിന്തകൾക്കും മുന്നിൽ പ്രണാമം അർപ്പിക്കുന്നതായും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

​”ഹാസ്യത്തിലൂടെ ലോകത്തെ മുഴുവൻ ചിരിപ്പിച്ചപ്പോഴും ആഴമുള്ള വേഷങ്ങളിലൂടെ അദ്ദേഹം നമ്മുടെ കണ്ണുനിറയിച്ചു. മലയാള സിനിമയിലെ ഒരു വലിയ അധ്യായമാണ് ഇതോടെ അവസാനിക്കുന്നത്. പകരം വയ്ക്കാനില്ലാത്ത ആ ചിരിക്കും ചിന്തകൾക്കും മുന്നിൽ പ്രണാമം. പ്രിയപ്പെട്ട സലിം കുമാറിന് കണ്ണീരോടെ വിട…”

സുരേഷ് ഗോപി

 

​മാധ്യമങ്ങളോട് സംസാരിക്കവെ തങ്ങൾ തമ്മിലുണ്ടായിരുന്ന വ്യക്തിബന്ധത്തെക്കുറിച്ചും സുരേഷ് ഗോപി വികാരാധീനനായി. സലിം കുമാറിന്റെ രാഷ്ട്രീയവും തന്റെ രാഷ്ട്രീയവും വെവ്വേറെയായിരുന്നിട്ടും, അദ്ദേഹത്തിന്റെ പാർട്ടിയിലെ നേതാക്കളെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ സലിം കുമാർ തന്നെ സ്നേഹിച്ചിരുന്നുവെന്ന് സുരേഷ് ഗോപി അനുസ്മരിച്ചു. ആ ഒരു വലിയ ബന്ധമാണ് ഇപ്പോൾ അറ്റുപോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​പ്രായാധിക്യം കൊണ്ടുള്ള പ്രായത്തിലല്ല അദ്ദേഹം വിടപറഞ്ഞത്. തന്റെ കാലഘട്ടം എല്ലാ രീതിയിലും ആസ്വദിച്ച ജനതയ്ക്ക് വലിയൊരു സന്ദേശം അവശേഷിപ്പിച്ചാണ് അദ്ദേഹം യാത്രയാകുന്നത്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതിനൊപ്പം, എവിടെയൊക്കെയോ എത്തിച്ചേരേണ്ട മക്കളടങ്ങുന്ന ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അവർക്കായി പ്രാർത്ഥിക്കുന്നതായും സുരേഷ് ഗോപി പറഞ്ഞു.

See also  കോൺഗ്രസിൽ നിന്ന് രാജിവെക്കാനില്ലെന്ന് സരിൻ

Related Articles

Back to top button