Kerala

കോ​ഴി​ക്കോ​ട്ട് മു​ള്ള​ൻപ​ന്നി കു​റു​കെ ചാ​ടി​ അപകടം; ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു

കോഴിക്കോട്: തൂ​ണേ​രി​യി​ൽ മു​ള്ള​ൻപ​ന്നി റോ​ഡി​ന് കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ മ​രി​ച്ചു. ന​രി​പ്പ​റ്റ സ്വ​ദേ​ശി ര​ജി​ലേ​ഷ്(38) ആ​ണ് മ​രി​ച്ച​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭാ​ര്യ സൗ​മ്യ​യ്ക്കും പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഇ​വ​രു​ടെ ര​ണ്ട് കു​ട്ടി​ക​ളും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ഞാ​യ​റാ​ഴ്ച രാ​ത്രി തൂ​ണേ​രി ബാ​ല​പാ​ഠി ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം. മു​ള്ള​ൻ പ​ന്നി കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് പെ​ട്ടെ​ന്ന് വെ​ട്ടി​ച്ച​പ്പോ​ൾ ഓ​ട്ടോ​റി​ക്ഷ മ​റി​യു​ക​യാ​യി​രു​ന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ര​ജി​ലേക്ഷിനെ ഉടനെ സമീപത്തെ ആ​ശു​പ​ത്രി​യിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

See also  പിതാവിനൊപ്പം സ്‌കൂട്ടറിൽ പോകവെ റോഡിലേക്ക് വീണു; ബസ് കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു

Related Articles

Back to top button