Kerala

മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി പിണറായി വിജയൻ

തിരുവനന്തപുരം: അന്തരിച്ച നടൻ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയപ്പോൾ തനിക്ക് അകമ്പടിയായി 55 വാഹനങ്ങളും 560 പൊലീസുകാരും 10 ഫയർ എഞ്ചിനുകളും ഉണ്ടായിരുന്നു എന്ന ബിജെപി നേതാവും സംവിധായകനുമായ മേജർ രവിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഷയത്തിൽ വസ്തുതാവിരുദ്ധവും അപകീർത്തികരവുമായ പരാമർശം നടത്തിയ മേജർ രവിക്കെതിരെയും, ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെയും അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി.

​നടൻ സലിം കുമാറിന്റെ മരണാനന്തര ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുത്ത രീതിയെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുന്നതിനിടെയാണ് മേജർ രവി മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശം നടത്തിയത്. മുൻപ് ഇന്നസെന്റ് മരിച്ച സമയത്ത് മുൻ മുഖ്യമന്ത്രി 56 വണ്ടികളും 560 പൊലീസുകാരും 10 ഫയർ എൻജിന്‍റെയും അകമ്പടിയോടയാണ്  ആ ഇടവഴിയിലൂടെ പോയതെന്നും ഇത് നാട്ടുകാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നുമായിരുന്നു മേജർ രവിയുടെ ആക്ഷേപം.

​എന്നാൽ മേജർ രവിയെപ്പോലെ ഒരാൾ ഇത്തരം വിലകുറഞ്ഞതും പൂർണ്ണമായും വസ്തുതാവിരുദ്ധവുമായ പ്രചാരണം നടത്തുന്നത് അപലപനീയമാണെന്ന് പിണറായി വിജയന്റെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്നസെന്റിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയപ്പോഴുള്ള യഥാർത്ഥ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ ലഭ്യമാണെന്നും, ഇത് പരിശോധിച്ചാൽ തന്നെ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെടുമെന്നും ഓഫീസ് വ്യക്തമാക്കി. കൂടാതെ, ഈ പ്രസ്താവനയെ മുൻനിർത്തി നവമാധ്യമങ്ങളിൽ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച വ്യാജ വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ടെന്നും, ഇതിനെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു.

See also  വി ഡി സതീശൻ അനുകൂല പ്രകടനം; ഉമ്മൻചാണ്ടിയെ തൊട്ടാൽ പൊറുക്കില്ല, എങ്ങനെ നേരിടണമെന്ന് അറിയാം: മുന്നറിയിപ്പ്നൽകി യൂത്ത് കോൺഗ്രസ്

Related Articles

Back to top button