Sports

ടി20 ലോകകപ്പിന് ഇന്ന് തുടക്കം: ഇന്ന് മൂന്ന് മത്സരങ്ങൾ, ഇന്ത്യ-യുഎസ്എ പോരാട്ടം വൈകിട്ട്

ഇന്ത്യ-ശ്രീലങ്ക സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് മുംബൈയിൽ തുടക്കം. ഉദ്ഘാടന ദിനമായ ഇന്ന് മൂന്ന് മത്സരങ്ങളാണ് നടക്കുന്നത്. വൈകിട്ട് നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ യുഎസ്എയെ നേരിടും. വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. 

രാവിലെ 11 മണിക്ക് കൊളംബോയിൽ പാക്കിസ്ഥാൻ നെതർലാൻഡ്‌സിനെ നേരിടും. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസും സ്‌കോട്ട്‌ലാൻഡും ഏറ്റുമുട്ടും. എല്ലാ മത്സരങ്ങളും ജിയോ ഹോട്ട്‌സ്റ്റാറിലും സ്റ്റാർ സ്‌പോർട്‌സ് നെറ്റ് വർക്കിലും തൽസമയം കാണാം

സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ കിരീടം നിലനിർത്താനായാണ് ഇന്ത്യ ഇറങ്ങുന്നത്. വാംഖഡെയിൽ ഇന്ന് വൻ സ്‌കോറുകൾ പിറക്കാൻ ാസധ്യതയുണ്ട്. ആദ്യം ബാറ്റ് ചെയ്യുന്നവർക്ക് പിച്ച് അനുകൂലമാകും. സഞ്ജു സാംസൺ ഒഴികെയുള്ള മറ്റ് ബാറ്റ്‌സ്മാൻമാരെല്ലാം മികച്ച ഫോമിലാണെന്നത് ഇന്ത്യക്ക് പ്രതീക്ഷയാണ്. സഞ്ജു ഇന്ന് കളിക്കാൻ സാധ്യതയില്ല
 

See also  മൊറോക്കോ ആഫ്രിക്കൻ വനിതാ നേഷൻസ് കപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു; സെനഗലിനെ 1-0 ന് തോൽപ്പിച്ചു

Related Articles

Back to top button