Kerala
സിബിഐ ചമഞ്ഞ് സംഗീത സംവിധായകൻ ജെറി അമൽദേവിൽ നിന്ന് പണം തട്ടാൻ ശ്രമം

സംഗീത സംവിധായകൻ ജെറി അമൽദേവിൽ നിന്ന് സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടിയെടുക്കാൻ ശ്രമം. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. 1,70,000 രൂപ തട്ടിപ്പ് സംഘം അക്കൗണ്ടിലേക്ക് ആവശ്യപ്പെട്ടു
പണം പിൻവലിക്കാൻ ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. ഡിജിറ്റൽ അറസ്റ്റാണെന്നാണ് സംഘം ജെറി അമൽദേവിനോട് പറഞ്ഞത്. സംഭവത്തിൽ എറണാകുളം നോർത്ത് പോലീസിൽ ജെറി അമൽദേവ് പരാതി നൽകി.
ബോംബെ ധാരാവിയിൽ നിന്നാണ് വിളിക്കുന്നത് എന്നായിരുന്നു ജെറി അമൽദേവിനോട് തട്ടിപ്പ് സംഘം പറഞ്ഞത്. സ്ഥിരം സൈബർ തട്ടിപ്പുകാരുടെ രീതി തന്നെയാണ് ഇവിടെയും തുടർന്നതെന്ന് പോലീസ് പറയുന്നു.
The post സിബിഐ ചമഞ്ഞ് സംഗീത സംവിധായകൻ ജെറി അമൽദേവിൽ നിന്ന് പണം തട്ടാൻ ശ്രമം appeared first on Metro Journal Online.