Kerala

കാസര്‍ഗോഡ് കൊടുംക്രൂരത; 19 വയസുകാരിയെ ലോഡ്ജില്‍ എത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

കാസര്‍ഗോഡ് 19 വയസുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചു. സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. കാസര്‍ഗോഡ് സ്വദേശി വിഷ്ണുവാണ് പിടിയിലായത്. പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

ഇന്നലെ വൈകീട്ടോടെയാണ് സംഭവം നടന്നത്. കുടുംബ പ്രശ്‌നം തീര്‍ക്കാനെന്ന വ്യാജേനെ യുവാവ് പെണ്‍കുട്ടിയെ വിളിച്ചുവരുത്തുകയും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തുള്ള ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ട് പോകുകയുമായിരുന്നു. ഇവിടെവച്ച് പെണ്‍കുട്ടിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ ബാഗും ഫോണും മറ്റും ഇയാള്‍ വാങ്ങിവച്ചിരുന്നു എന്നുമാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ ഒരു വേള പെണ്‍കുട്ടി ഇയാളില്‍ നിന്ന് തന്ത്രപരമായി ഫോണ്‍ കരസ്ഥമാക്കുകയും ഉടനടി തന്റെ വീട്ടുകാരെ വിളിച്ച് വിവരം പറയുകയുമായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ കാസര്‍ഗോഡ് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പൊലീസ് ലോഡ്ജിലെത്തിയപ്പോഴേക്കും യുവാവ് രക്ഷപ്പെട്ടിരുന്നു. പിന്നീട് പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്.

See also  സർക്കാർ അഴിമതിക്കാർക്കൊപ്പം നീങ്ങുന്നു; പരിതാപകരമായ അവസ്ഥയെന്ന് ഹൈക്കോടതി

Related Articles

Back to top button