Kerala

പാലാ കാടപ്പാട്ടൂരിലെ ബൈക്ക് അപകടം; സഹോദരന് പിന്നാലെ ഗുരുതരമായി പരുക്കേറ്റ യുവതിയും മരിച്ചു

പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊച്ചി ഇൻഫോസിറ്റി ജീവനക്കാരി ശ്രീലക്ഷ്മിയാണ്(27) മരിച്ചത്. അപകടത്തിൽ ശ്രീലക്ഷ്മിയുടെ സഹോദരൻ ശ്രീനാഥ്(22) നേരത്തെ മരിച്ചിരുന്നു. 

ഗുരുതരമായി പരുക്കേറ്റ ശ്രീലക്ഷ്മിയെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. എറണാകുളത്ത് നിന്ന് എത്തിയ സഹോദരിയെ കൂട്ടി ബൈക്കിൽ ചേനപ്പാടിയിലേക്ക് പോകുകയായിരുന്നു ശ്രീനാഥ്. 

എതിരെ വന്ന ഇന്നോവ കാറുമായി ബൈക്ക് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അബോധാവസ്ഥയിലായ ഇരുവരെയും നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഏപ്രിലിൽ വിവാഹം നടക്കാനിരിക്കെയാണ് ശ്രീലക്ഷ്മിയുടെ മരണം
 

See also  അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Related Articles

Back to top button