Kerala

പ്രണയാഭ്യർത്ഥന നിരസിച്ചതിന് പതിനാറുകാരിക്ക് നേരെ ആക്രമണം; കഴുത്തിന് പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രണയം നിരസിച്ച 16കാരിയെ കുത്തിപരിക്കേൽപ്പിച്ചു. കന്യാകുളങ്ങര സ്വദേശിയായ പെൺകുട്ടിക്കാണ് പരിക്കേറ്റത്. പനവൂർ സ്വദേശിയായ ഫഹദാണ് പ്രതി. ഇയാൾ പെൺകുട്ടിയുടെ കഴുത്തിലാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. 

പ്രണയം നിരസിച്ചതിന്റെ പേരിലുള്ള വൈരാ​ഗ്യമാണ് ആക്രമണത്തിന് കാരണം. ആക്രമണത്തിൽ കഴുത്തിന് പരിക്കേറ്റ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വട്ടപ്പാറ പോലീസ് അന്വേഷണം തുടങ്ങി.

See also  കോൺഗ്രസിന് പുരുഷാധിപത്യ നിലപാടുകൾ; രാഹുൽ മാങ്കൂട്ടത്തിൽ ജീർണതയുടെ മുഖം: എംവി ഗോവിന്ദൻ

Related Articles

Back to top button