Kerala

എംഎസ്‌സി എൽസ കപ്പലപകടം; പരിസ്ഥിതി ആഘാത പഠനം നടത്താത്തതിൽ കേന്ദ്ര ഏജൻസികൾക്കെതിരെ ഹൈക്കോടതി: അപകടകരമായ വസ്തുക്കൾ നീക്കുന്നതിലും വീഴ്ച

MSC എൽസ അപകടത്തിൽ കപ്പലിലെ അപകടകരമായ വസ്തുക്കൾ ഒരു വർഷമായിട്ടും നീക്കാത്തതിനെ വിമർശിച്ച് ഹൈകോടതി. വസ്തുക്കളുടെ ദോഷവശങ്ങളെക്കുറിച്ച് ആധികാരിക പഠനമുണ്ടായില്ല. സ്വകാര്യ പഠനം മാത്രം പോരെന്ന് ഹൈക്കോടതി നിരീക്ഷണം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സ്വമേധയാ കക്ഷി ചേർത്തു. ഇതുവരെ സ്വീകരിച്ച നടപടികളും ഭാവി നീക്കങ്ങളും വിശദമാക്കി 23ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

കപ്പൽ മുങ്ങിയതുമായ ബന്ധപ്പെട്ട കേസിൽ മൂന്ന് നാവികർക്ക് നാട്ടിലേക്ക് മടങ്ങാൻ കോടതി അനുമതി നൽകിയിരുന്നു. പത്ത് ലക്ഷം രൂപയുടെ ജാമ്യ ബോണ്ട് അടക്കം കർശന വ്യവസ്ഥകളോടെ ആണ് ഹൈക്കോടതി അനുമതി നൽകിയത്. അന്വേഷണത്തോട് സഹകരിക്കണമെന്നും ആവശ്യപെടുബോൾ എത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. ഹോർദിയേവ് വലേരി (ഇലക്ട്രോ ടെക്നിക്കൽ ഓഫീസർ),കാസ്റ്റനെഡ റൊണാൾഡ് പുൻസലാൻ(കപ്പലിലെ ഡെക്ക് ജീവനക്കാരൻ), വെലാസ്കോ റയാൻ ഒന്റോളൻ(എഞ്ചിൻ റൂം ജീവനക്കാരൻ) എന്നിവർക്കാണ് നാട്ടിലേക്ക് മടങ്ങാൻ അനുമതി നൽകിയത്.

MSC എൽസ 3 കപ്പൽ, അപകടം വരുത്തിവെച്ചതെന്നായിരുന്നു ഷിപ്പിങ് മന്ത്രാലയം റിപ്പോർട്ട്. മുൻ യാത്രകളിൽ തന്നെ കപ്പലിന് ചെരിവ് ഉണ്ടായിരുന്നു. കപ്പലിന്റെ സുരക്ഷാ മാനേജ്‌മെന്റ് സംവിധാനം പൂർണമായും ഫലപ്രദമല്ലായിരുന്നു. കണ്ടെയ്നർ കയറ്റുമ്പോൾ തന്നെ വിഴിഞ്ഞം പോർട്ട് മുന്നറിയിപ്പ് നൽകിയിരുന്നെന്നും ഷിപ്പിങ് മന്ത്രായലം ഡിജിയുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

അപകടം നടന്ന് ഒരു വർഷത്തിലേറെ കഴിഞ്ഞിട്ടും കടലിൽ മുങ്ങിക്കിടക്കുന്ന കപ്പലിലെ അപകടകരമായ രാസവസ്തുക്കൾ ഉൾപ്പെടെയുള്ളവ നീക്കം ചെയ്യാൻ കൃത്യമായ നടപടികൾ സ്വീകരിക്കാത്തതിനെ കോടതി രൂക്ഷമായി വിമർശിച്ചു.

​കപ്പലിലുണ്ടായിരുന്ന 475-ഓളം കണ്ടെയ്‌നറുകൾ ഇപ്പോഴും കടലിനടിയിലാണ്. ഇതിൽ പരിസ്ഥിതിക്ക് കനത്ത ആഘാതമുണ്ടാക്കാൻ ശേഷിയുള്ള 339 മെട്രിക് ടണ്ണിലധികം ‘കാൽസ്യം കാർബൈഡ്’ ഉൾപ്പെടെയുള്ള അപകടകരമായ ചരക്കുകളുണ്ടെന്നാണ് റിപ്പോർട്ട്. ഇത് സമുദ്ര പരിസ്ഥിതിക്കും തീരദേശവാസികൾക്കും മത്സ്യബന്ധന മേഖലയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

​വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെയും, പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെയും (MoEFCC), ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗിന്റെയും (DGS) അടിയന്തര മറുപടി ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. കടൽമാർഗ്ഗമുള്ള ഗതാഗത സുരക്ഷയെയും സമുദ്ര ആവാസവ്യവസ്ഥയെയും ഈ അവശിഷ്ടങ്ങൾ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് കൃത്യമായ പഠനം നടത്താൻ സ്വീകരിച്ചിട്ടുള്ള ഇടക്കാല നടപടികൾ വ്യക്തമാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

​കപ്പൽ കമ്പനിയുടെ മോശം അറ്റകുറ്റപ്പണികളും സുരക്ഷാ വീഴ്ചകളുമാണ് അപകടത്തിന് കാരണമായതെന്ന് നേരത്തെ ഡിജി ഷിപ്പിംഗ് റിപ്പോർട്ട് നൽകിയിരുന്നു. വിഴിഞ്ഞം പോർട്ടിൽ വെച്ച് തന്നെ കപ്പലിന്റെ ചരിവ് ശ്രദ്ധയിൽപ്പെട്ടിട്ടും അത് അവഗണിച്ച് യാത്ര തുടർന്നതാണ് ദുരന്തത്തിലേക്ക് നയിച്ചത്.

See also  സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന്റെ വില 73,000 കടന്നു

Related Articles

Back to top button