Kerala

ഗർഭിണിയായ യുവതിയെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയെന്ന് കുടുംബം

കൊല്ലം കടയ്ക്കലിൽ ഗർഭിണിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുമ്മിൾ തൃക്കണ്ണാപുരം ഷഹാന മൻസിലിൽ ഫാത്തിമയാണ്(22) സുഹൃത്തായ യുവാവിന്റെ വീട്ടിൽ തൂങ്ങിമരിച്ചത്. സെപ്റ്റംബർ 8നായിരുന്നു സംഭവം

വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ ഫാത്തിമ ഭർത്താവുമായി പിണങ്ങിയ ശേഷം ഇടപ്പണ സ്വദേശി ദീപുവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഫാത്തിമയുടെ നെറ്റിയിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നുവെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു

ദീപുവിന്റെ ആദ്യ വിവാഹത്തിലെ അഞ്ച് വയസ്സുള്ള കുട്ടിയും ഫാത്തിമക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട് ദീപുവും ഫാത്തിമയും തർക്കമുണ്ടായിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

The post ഗർഭിണിയായ യുവതിയെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയെന്ന് കുടുംബം appeared first on Metro Journal Online.

See also  അടുക്കളകളിൽ നിന്ന് വെളിച്ചെണ്ണ അപ്രത്യക്ഷമാകുന്നു; വില 400 കടന്നു, ഓണത്തിന് 600 കടക്കുമോ എന്ന് ആശങ്ക

Related Articles

Back to top button