Kerala

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് ശമനം; പ്രത്യേക മുന്നറിയിപ്പുകളില്ല

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് ശമനമെന്ന് റിപ്പോർട്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ വരുന്ന 2 ദിവസത്തേക്ക് പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാൽ ഞായറാഴ്ച മുതൽ മഴ വീണ്ടും ശക്തമാകുമെന്നാണ് റിപ്പോർട്ട്.

ഞായർ ,തിങ്കൾ ദിവസങ്ങളിൽ 5 വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട് പറഞ്ഞിട്ടുണ്ട്.  ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. വരുന്ന 3 മണിക്കൂറിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കാസർഗോഡ്  ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അതുപോലെ തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

യെല്ലോ അലർട്ട്

ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പറഞ്ഞിട്ടുള്ളത്.  ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മഴയ്‌ക്കൊപ്പം ഇടിമിന്നൽ ഉണ്ടാകുമെന്ന റിപ്പോർട്ടിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

See also  സ്‌റ്റേഷന് മുന്നിൽ വെച്ച് പോലീസുകാരുടെ കൂട്ട മദ്യപാനം; ആറ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

Related Articles

Back to top button