Kerala

മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്ന് കണ്ടെത്തി; ഫോൺ ഓണായത് വഴികാട്ടിയായി

വിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായ മലപ്പുറം മങ്കട പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെ ഊട്ടിയിൽനിന്ന് കണ്ടെത്തി. വിഷ്ണുജിത്തിനെ കണ്ടെത്തിയതായി മലപ്പുറം എസ്.പി.എസ്.ശശിധരൻ സ്ഥിരീകരിച്ചു. വിഷ്ണു സുരക്ഷിതനായി പോലീസിനൊപ്പം ഉണ്ടെന്നും കൂടുതൽ പ്രതികരണം പിന്നീട് നടത്താമെന്നും എസ് പി അറിയിച്ചു

ഊട്ടിയിലെ കൂനൂരിൽവെച്ച് ഒരു തവണ വിഷ്ണുജിത്തിന്റെ ഫോൺ ഓൺ ആയിരുന്നു. തുടർന്ന് മൊബൈലിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയായിരുന്നു. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടൻ തിരിച്ചുവരാമെന്നും പറഞ്ഞാണ് വിഷ്ണുജിത്ത് നാലാം തീയതി പാലക്കാടേക്ക് പോയത്.

സെപ്റ്റംബർ നാലിന് രാത്രി 7.45-ന് പാലക്കാട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽനിന്ന് കോയമ്പത്തൂരിലേക്കുള്ള ബസിൽ വിഷ്ണുജിത്ത് കയറുന്നതിന്റെ സി.സി.ടി.വി. ദൃശ്യം ലഭിച്ചിരുന്നു. കോയമ്പത്തൂർ കേന്ദ്രീകരിച്ച് പോലീസ് തിരച്ചിലും നടത്തിയിരുന്നു. സെപ്റ്റംബർ എട്ടാം തീയതി വിവാഹം നടക്കാനിരിക്കെയാണ് ദിവസങ്ങൾക്ക് മുമ്പ് വിഷ്ണുജിത്തിനെ കാണാതായത്.

See also  ഗാർഹിക പീഡന വിവരങ്ങൾ ദിവ്യശ്രീ കൗൺസിലിംഗിൽ പറഞ്ഞു; വൈകിട്ട് വീട്ടിലെത്തി അരും കൊല

Related Articles

Back to top button