Kerala

പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് മോഷണം; പ്രധാന പ്രതി ഫാസിൽ പിടിയിൽ: കൂട്ടാളിക്കായി തിരച്ചിൽ ശക്തമാക്കി പോലീസ്

പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പാലക്കാട് മേപ്പറമ്പ് നെല്ലിക്കാട് സ്വദേശിയായ ഫാസിലാണ് പാലക്കാട് ടൗൺ സൗത്ത് പോലീസിന്റെ പിടിയിലായത്. കേസിൽ ഫാസിലിനൊപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

​പുലർച്ചെ ഡിപ്പോയിൽ നിന്ന് രണ്ട് യുവാക്കൾ ചേർന്ന് കെ.എസ്.ആർ.ടി.സി ബസ് മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു . തുടർന്ന് പ്രതികൾ ബസ് പാലക്കാട് നഗരത്തിലൂടെ അപകടകരമായ രീതിയിൽ ഓടിക്കുകയും വലിയ തോതിൽ അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. പിന്നീട് പുലർച്ചെ അഞ്ചുമണിയോടെയാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് ബസ് കണ്ടെത്തുന്നത്.

​സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ പോലീസ് വലയിലാക്കിയത്. പിടിയിലായ ഫാസിലാണ് ബസ് ഓടിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട് . അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയുമായി ഇന്ന് തന്നെ സംഭവസ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തുമെന്നും പോലീസ് അറിയിച്ചു

See also  നോർത്ത് ബ്ലോക്ക് മൂന്നാം നിലയിൽ മുഖ്യമന്ത്രിയും പി.കെ കുഞ്ഞാലിക്കുട്ടിയും; സെക്രട്ടേറിയറ്റിൽ മന്ത്രിമാർക്ക് ഓഫീസുകളായി

Related Articles

Back to top button