Kerala

കോൺഗ്രസിൽ നിന്ന് പുറത്താക്കി; എന്നാലും രാഹുലിനെ അയോഗ്യനാക്കുന്നത് എതിർക്കാൻ യുഡിഎഫ് തീരുമാനം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കുന്നത് എതിർക്കാൻ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനം. കുറ്റാരോപിതരെ അയോഗ്യരാക്കുന്ന കീഴ് വഴക്കം ഇല്ലെന്ന ന്യായീകരണമാണ് എതിർപ്പിനുള്ള കാരണമായി യുഡിഎഫ് മുന്നോട്ടുവെക്കുന്നത്

എത്തിക്‌സ് കമ്മിറ്റി അധികാരപരിധി കടന്ന് പ്രവർത്തിക്കാൻ പാടില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. റോജി എം ജോണും യുഎ ലത്തീഫും എത്തിക്‌സ് കമ്മിറ്റിയിൽ അയോഗ്യത നീക്കത്തെ എതിർക്കും

നിരവധി ലൈംഗിക പീഡനക്കേസുകളിൽ അന്വേഷണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ നേരത്തെ കോൺഗ്രസ് പുറത്താക്കിയിരുന്നു. എങ്കിലും രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുകയാണ്.
 

See also  ​കെ.സി. വേണുഗോപാലിന് പിന്തുണയുമായി സമസ്ത കാന്തപുരം വിഭാഗം; മുഖ്യമന്ത്രി ചർച്ചകളിൽ നിർണായകം

Related Articles

Back to top button