Kerala

എഡിജിപി വിഷയത്തില്‍ ഘടകക്ഷികളോട് മുഖ്യമന്ത്രിയുടെ മറുപടി എന്താകും; എൽഡിഎഫ് യോഗം ഇന്ന്

എഡിജിപി എംആർ അജിത് കുമാർ-ആർഎസ്എസ് കൂടിക്കാഴ്ചയിൽ വിവാദം തുടരവെ എൽഡിഎഫിന്റെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വൈകിട്ട് മൂന്ന് മണിക്ക് എകെജി സെന്ററിലാണ് യോഗം ചേരുന്നത്. അജിത് കുമാറിനെ മാറ്റണമെന്ന നിലപാടിലാണ് സിപിഐയും ആർജെഡിയും. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ കണക്കിലെടുത്ത് ഇന്നലെ മലപ്പുറം എസ് പി അടക്കമുള്ള ഉന്നത പോലീസുദ്യോഗസ്ഥരെ മാറ്റിയിരുന്നു

ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളിൽ പരിശോധനക്ക് ശേഷം സർക്കാർ നടപടിയെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിക്കും. അജിത് കുമാറിനോട് മുഖ്യമന്ത്രി മൃദുസമീപനം തുടരുന്നതിൽ സിപിഎം നേതൃത്വത്തിൽ തന്നെ വിയോജിപ്പുകളുണ്ട്. ഇപി ജയരാജനെ കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റുകയും ടിപി രാമകൃഷ്ണനെ ഇടതുമുന്നണി കൺവീനറാക്കുകയും ചെയ്തതിന് ശേഷമുള്ള ആദ്യ യോഗം കൂടിയാണിത്

The post എഡിജിപി വിഷയത്തില്‍ ഘടകക്ഷികളോട് മുഖ്യമന്ത്രിയുടെ മറുപടി എന്താകും; എൽഡിഎഫ് യോഗം ഇന്ന് appeared first on Metro Journal Online.

See also  ജി സുധാകരന് അവഗണനയെന്ന ആരോപണം; അർഹിക്കുന്ന ആദരവ് നൽകണമെന്ന് എംവി ഗോവിന്ദൻ

Related Articles

Back to top button