Kerala

സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷം; എസ്എഫ്ഐ പ്രവർത്തകൻ പിടിയിൽ

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകൻ പിടിയിൽ. തിരുവനന്തപുരം കാട്ടാക്കടയിൽ നിന്നാണ് അൽ അമീൻ പിടിയിലായത്. കന്റോൺമെന്റ് പൊലീസ് ഉടൻ അറസ്റ്റ് രേഖപ്പെടുത്തും.

സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ ബ്ലേഡ് കൊണ്ടുവന്ന എസ്എഫ്‌ഐ പ്രവര്‍ത്തകനെ പൊലീസ് തിരിച്ചറിഞ്ഞതായി ഇന്നലെ അറിയിച്ചിരുന്നു. ബ്ലേഡ് ഉപയോഗിച്ച് പ്രവര്‍ത്തകന്‍ ബാരിക്കേഡുകള്‍ കെട്ടിയ കയര്‍ പൊട്ടിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തില്‍ പൊലീസുകാരന് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലേഡ് ആരാണ് കൊണ്ടുവന്നത് ആരാണെന്നത് സംബന്ധിച്ച് വിശദമായ പരിശോധന പൊലീസ് നടത്തിയത്.

See also  വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന മാറ്റാൻ ഇടയില്ല; ധനബില്ലിൽ നിലവിലെ നിരക്ക് തുടർന്നേക്കും

Related Articles

Back to top button