Kerala

ടെറസിൽ നിന്ന് കാൽ വഴുതി വീണു; കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചുകയറി ചികിത്സയിലായിരുന്ന 16കാരൻ മരിച്ചു

മലപ്പുറം: മാങ്ങ പറിക്കുന്നതിനിടെ ടെറസിൽ നിന്ന് കാൽ വഴുതിവീണ്, കഴുത്തിൽ ഇരുമ്പ് ഗേറ്റിന്റെ കമ്പി തുളച്ചുകയറി ചികിത്സയിലായിരുന്ന 16കാരൻ മരിച്ചു. മലപ്പുറം പുളിക്കൽ സ്വദേശി മുഹമ്മദ് മാസിൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം സംഭവിച്ചത്.

​കഴിഞ്ഞ മെയ് 31-നായിരുന്നു നാടിനെ നടുക്കിയ ദാരുണമായ ഈ അപകടം നടന്നത്. വീടിന്റെ ടെറസിൽ കയറി തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ മാസിൻ കാൽ വഴുതി താഴെയുള്ള ഇരുമ്പ് ഗേറ്റിലേക്ക് വീഴുകയായിരുന്നു. ഗേറ്റിന്റെ മുകളിലെ കൂർത്ത കമ്പി കുട്ടിയുടെ കഴുത്തിലേക്ക് തുളച്ചുകയറുകയും കുട്ടി അതിൽ കുടുങ്ങിക്കിടക്കുകയുമായിരുന്നു.

​നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് ഗേറ്റിന്റെ കമ്പികൾ മുറിച്ചുമാറ്റി കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് ഗേറ്റിന്റെ ഭാഗം കഴുത്തിൽ തറച്ച നിലയിൽ തന്നെയായിരുന്നു കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. അവിടെ വെച്ച് അടിയന്തര ശസ്ത്രക്രിയയിലൂടെ കമ്പി പുറത്തെടുത്തെങ്കിലും, ആഴ്ചകളോളം നീണ്ട ജീവൻരക്ഷാ പോരാട്ടത്തിനൊടുവിൽ ഇന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.

See also  ഇന്നലെ കുത്തനെ ഇടിഞ്ഞു, ഇന്ന് ഉയർന്നു; സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്

Related Articles

Back to top button